---
title: "പാനൂരിനടുത്ത് മുക്കിൽ പീടികയിൽ സിപിഎം പ്രവർത്തകന് നേരെ അക്രമം ; മർദ്ദനം ഓട്ടോ തടഞ്ഞു നിർത്തി"
english_title: "Violence against CPM worker at Mukkil Peetika near Panur; Beating auto stopped"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/238010/Violence against CPM worker at Mukkil Peetika near Panur; Beating auto stopped"
published_at: "2024-09-25T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f3f49ac9ef3_IMG-20240925-WA0091.jpg"
keywords: []
---

# പാനൂരിനടുത്ത് മുക്കിൽ പീടികയിൽ സിപിഎം പ്രവർത്തകന് നേരെ അക്രമം ; മർദ്ദനം ഓട്ടോ തടഞ്ഞു നിർത്തി

> **Lead Summary:** പാനൂരിനടുത്ത പുല്ലൂക്കര മുക്കിൽപീടികയിൽ സിപിഎം പ്രവർത്തകനെ അക്രമിച്ചതായി പരാതി, സി.പി.എം.പെരിങ്ങളം ലോക്കൽ കമ്മിറ്റി അംഗം സുബീഷിനാണ് മർദ്ദനമേറ്റത്. മുസ്ലിം ലീഗ് പ്രവർത്തക രാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം നേതൃത്വം ആരോപിച്ചു.

## Article Content

പാനൂരിനടുത്ത പുല്ലൂക്കര മുക്കിൽപീടികയിൽ സിപിഎം പ്രവർത്തകനെ അക്രമിച്ചതായി പരാതി, സി.പി.എം.പെരിങ്ങളം ലോക്കൽ കമ്മിറ്റി അംഗം സുബീഷിനാണ് മർദ്ദനമേറ്റത്. മുസ്ലിം ലീഗ് പ്രവർത്തക രാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം നേതൃത്വം ആരോപിച്ചു.

മുക്കിൽ പീടികയിൽ പെരിങ്ങത്തൂർ റോഡിൽ വച്ച് ആക്രമിച്ചതായാണ് പരാതി. പരിക്കേറ്റ സുബീഷിനെ ചൊക്ലി മെഡിക്കൽ സെൻററിൽ പ്രവേശിപ്പിച്ചു ഓട്ടോ ഡ്രൈവറായ സുബീഷിനെ ഓട്ടോ തടഞ്ഞുനിർത്തി അക്രമിച്ചെന്നാണ് പരാതി.

പുല്ലൂക്കരയിൽ സി പി എം സമ്മേളനം നടക്കാനിരിക്കെ വ്യാജ വാർത്തകൾ ഉണ്ടാക്കി അക്രമങ്ങൾ അഴിച്ചുവിടുകയാണ് മുസ്ലിംലീഗ് എന്നും, പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും ലോക്കൽ സെക്രട്ടറി എൻ.അനൂപ് പറഞ്ഞു.

ചൊക്ലി പൊലിസ് കേസെടുത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/238010/Violence against CPM worker at Mukkil Peetika near Panur; Beating auto stopped)